Workflow
നാടകം
icon
Search documents
Swan Song | Hamsageetham | Dr. Arif Kandoth | TEDxKMCT
TEDx Talks· 2025-11-21 16:51
നാം അനുഭവിക്കാത്ത ജീവിതങ്ങൾ നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് വെളിച്ചപ്പെടുന്ന ചിരിച്ച മുഖങ്ങൾക്ക് പിന്നിൽ കരഞ്ഞുതീർത്ത മിഴിനീരിന്റെ ഉപ്പിന്റെ കൈപ്പുണ്ട് ഒരു നടന്റെ കഥ പറയാൻ ഒരു നടനോളം മറ്റാർക്കാണ് കഴിയുക ഇന്ത്യൻ നാടകലോകത്തെ അധികായനായ ശ്രീ ജി ശങ്കരപ്പിള്ളയുടെ ഭരതവാക്യം എന്ന നാടകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ന് ഞങ്ങൾ സഹർഷം അരങ്ങേറ്റുന്നു ഹംസഗീതം കണ്ണില്ലാത്തവൻ എന്തിനാ മെഴുകുതിരിവെട്ടം അല്ലേ പണ്ട് അരങ്ങത്ത് എന്റെ ചുറ്റും തിളങ്ങി നിന്നിരുന്ന സ്പോട്ട്ലൈറ്റിന്റെ വെളിച്ചം എനിക്ക് ഈ ത്തിരിവെട്ടത്തിൽ കാണാം എ ...